മതി ഇരുന്നത്, ഇനി നടക്കാം; ഇരുന്ന് ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക...
ഇന്ന് ഇരുന്ന് ചെയ്യുന്ന ജോലികളോടാണ് കൂടുതല്‍പേര്‍ക്കും താല്പര്യം. ഒരുദിവസത്തിന്റെ മുക്കാല്‍ ഭാഗവും ഓഫീസില്‍ ചിലവഴിക്കുന്നവര്‍.കമ്പ്യൂട്ടര്‍ അനുബന്ധജോലിയാണെങ്കില് അതിനുമുന്നിലായിരിക്കും മുഴുവന്‍ സമയവും.അതുമൂലം നടക്കുന്നത് വളരെ കുറവാണ്. പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു മനുഷ്യന് ദിവസം 10000 സ്റ്റെപ്പ് നടക്കുകയാണെങ്കില്‍ അവന് ആരോഗ്യവാനായിരിക്കും എന്നാണ്.
കൂടുതല്‍നേരം ഇരിക്കുന്നത് നട്ടെല്ലിന് കേടുവരുത്തുന്നു ഇതുകൂടാതെ ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കുകയും ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്കുള്ള രക്തഓട്ടം കുറയ്ക്കുകയും ചെയ്യുന്നു .
പല രോഗങ്ങള്‍ക്കും കാരണം മാറിയ ഭക്ഷണരീതികളുമാണ്. ഇരുന്നു ജോലിചെയ്യുന്നതൊടൊപ്പം കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതുമൂലം പല ഗുരുതരമായ രോഗങ്ങളിലേയ്ക്കും മനുഷ്യനെ കൊണ്ടെത്തിക്കുന്നു . അതായത് ഹ്യദ്രോഹം കാന്‍സര്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങി പല മാരകമായ രോഗങ്ങള്‍ക്കും കാരണം ഇത്തരത്തിലുള്ള ഈ ജീവിതരീതികളാണ്.
ഈ അടുത്തകാലത്ത് പുറത്തുവന്ന പഠനം പറയുന്നത് കൂടുതല്‍ സമയം ഇരുന്ന് ജോലിചെയ്യുന്നവരുടെ ഹ്യദയത്തിന് തകരാറുണ്ടാകുന്നു. ഹ്യദയത്തിലേയ്ക്ക് രക്തമെത്തിക്കുന്ന ധമനികള്‍ക്ക് കേടുണ്ടാകുകയും അതുവഴി ഹ്യദയാഘാതം ഉണ്ടാകുകയും ചെയ്യുന്നു. ഇതിനു പരിഹാരമായി വിദഗ്ദര്‍ നിര്‍ദേശിക്കുന്നത് ദിവസവുമുള്ള വ്യായാമമാണ്.
ദിവസവുമുള്ള വ്യായാമത്തിലൂടെമാത്രമേ ഹ്യദയത്തിലേക്കുള്ള രക്തഓട്ടം കൂടുകയുള്ളൂ. ഇതുകൂടാതെ എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യാതെ ഇടക്ക് വിശ്രമിക്കുക, കുറച്ചുനേരം എണീറ്റുനില്‍ക്കുക.നമുക്കുണ്ടാകുന്ന പല രോഗങ്ങള്‍ക്കും കാരണം നമ്മുടെ തെറ്റായ ജീവിതരീതികളാണ് ആയതിനാല്‍ നമ്മള് തന്നെ അതില്‍ കുറച്ച് മാറ്റം വരുത്തിയാല്‍ തന്നെ പല ജീവിതശൈലിരോഗങ്ങളില്‍ നിന്നും നമുക്ക് രക്ഷനേടാം.