ദുബായ്: ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ താരങ്ങളെല്ലാം ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ പുറത്തെടുത്തത് നിറം മങ്ങിയ പ്രകടനം. കൊല്‍ക്കത്ത-മുംബൈ മത്സരത്തില്‍ കളിച്ച ഗൗതം ഗംഭീറും ഹര്‍ഭജനും യൂസഫ് പത്താനുമെല്ലാം തീര്‍ത്തും നിറംമങ്ങിപ്പോയി.
അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് പോരാട്ടത്തിന് മുമ്പായി ഇന്ത്യന്‍ ടീമിലെത്താന്‍ കാത്തിരിക്കുന്നവരാണ് ഗംഭീറും സെവാഗും യുവ്രാജും യൂസഫ് പത്താനും ദിനേശ് കാര്‍ത്തിക്കും ഹര്ഭജന് സിംഗുമൊക്കെ. ഐപിഎല്‍ പോരാട്ടം ഒരുപക്ഷേ ഇവര്‍ക്ക് മികവ് തെളിയിക്കാനുള്ള അവസാന അവസരമാകും. എന്നാല്‍ ആദ്യ മത്സരത്തില്‍ കളിച്ച താരങ്ങള്‍ക്കൊന്നും ആ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടില്ല.
ഇന്ത്യന്‍ ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള കുപ്പായവും തയ്ച്ച് ഏറെ നാളായി കാത്തിരിക്കുന്ന കൊല്‍ക്കത്ത നായകന് ഗൗതം ഗംഭീര്‍ ഇന്നലെ തീര്‍ത്തും നിറം മങ്ങിപ്പോയി. 8 പന്തുകള്‍ നേരിട്ട ഗംഭീര്‍ റണ്ണൊന്നുമെടുക്കാതെ നിരാശപ്പെടുത്തി. യൂസഫ് പത്താനാകട്ടെ 4 പന്തുകളെ നേരിടാന്‍ കിട്ടിയുള്ളൂവെങ്കിലും സ്കോര്‍ ബോര്‍ഡ് കാര്യമായി ചലിപ്പിക്കാനായില്ല. കൂറ്റനടികള്‍ക്ക് പേരുകേട്ട പത്താന് നേടിയത് വെറും 4 റണ്‍സ്.
ഇന്ത്യന്‍ ടീമംഗമായിരുന്ന റോബിന് ഉത്തപ്പയും ഫോമിലായിരുന്നില്ല. കൊല്‍ക്കത്തക്കായി സമ്മാനിച്ചത് വെറും 1 റണ്‍സ്. മുംബൈ നിരയില്‍ കളിക്കുന്ന ഹര്‍ഭജനും പ്രഗ്യാന്‍ ഓജയുമെല്ലാം പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായി. 3 ഓവര്‍ എറിഞ്ഞ ഹര്‍ഭജനും 4 ഓവര്‍ എറിഞ്ഞ പ്രഗ്യാന്‍ ഓജക്കും വിക്കറ്റൊന്നും നേടാനായില്ല. ബാറ്റിംഗില്‍ രണ്ട് പന്ത് നേരിട്ട ഹര്ഭജന് അക്കൗണ്ടില്‍ റണ്‍സ് കൂട്ടിച്ചേര്ക്കുംമുമ്പെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തുകയും ചെയ്തു. വരും മത്സരങ്ങളില്‍ മികവ് കാട്ടിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ ഒരുപാട് കാത്തിരിക്കേണ്ടിവരും ഇവര്‍ക്കെല്ലാം.

യുവിയെ ക്രൂശിക്കരുത് ; യുവരാജിന് പിന്തുണയുമായി സച്ചിന്
കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് ട്വന്റി 20 ലോകകപ്പില്‍ നേരിട്ട പരാജയത്തില്‍ യുവരാജിനെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. ഫേസ്ബുക്കിലൂടെയാണ് സച്ചിന്റെ പ്രതികരണം. 2007ലെ ട്വന്റി-20 ക്രിക്കറ്റിലും, 2011ലെ ഏകദിന ലോകകപ്പിലും യുവരാജിന്റെ പ്രകടനം വിലമതിക്കാത്തതാണെന്ന് സച്ചിന് ഓര്‍മ്മിപ്പിക്കുന്നു.
ചിലപ്പോള്‍ കഴിഞ്ഞ ദിവസത്തെ ഇന്നിംങ്സിന്റെ പേരില്‍ യുവരാജ് വിമര്‍ശിക്കപ്പെടാം, എന്നാല്‍ ക്രൂശിക്കപ്പെടരുതെന്ന് സച്ചിന് പറയുന്നു. യുവരാജിന്റെ പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവ് ക്രിക്കറ്റ് കളത്തിന് പുറത്തും യുവി എന്നും കാണിച്ചിട്ടുണ്ട്. അടുത്ത് തന്നെ കൂടുതല്‍ കരുത്തോടെ യുവി തിരിച്ചെത്തും സച്ചിന് പറയുന്നു.

Information updates in every 15 minutes.... (Refresh your page to get new...)
Twenty20 Internationals
Final: India v Sri Lanka at Dhaka - Apr 6, 2014 India 130/4 (20/20 ov); Sri Lanka 134/4 (17.5/20 ov) Sri Lanka won by 6 wickets (with 13 balls remaining) Match scheduled to begin at 19:00 local time (13:00 GMT)
Sri Lanka won the toss and elected to field Indian Team Squad: MS Dhoni*†, VR Aaron, R Ashwin, STR Binny, S Dhawan, RA Jadeja, V Kohli, B Kumar, A Mishra, Mohammed Shami, AM Rahane, SK Raina, MM Sharma, RG Sharma, Yuvraj SinghSri Lanka Team LD Chandimal*, SL Malinga, TM Dilshan, HMRKB Herath, DPMD Jayawardene, KMDN Kulasekara, RAS Lakmal,AD Mathews, BAW Mendis, MDKJ Perera, NLTC Perera, S Prasanna, KC Sangakkara†, SMSM Senanayake, HDRL Thirimanne |