ഏത് സമയത്താണ് പഴങ്ങള്‍ കഴിയ്ക്കേണ്ടതെന്ന സംശയം പലര്‍ക്കുമുണ്ട്. ചിലരുടെ കാഴ്ചപ്പാടില്‍ രാവിലെ ഫലങ്ങള്‍ കഴിയ്ക്കാമെന്നു പറയും, മറ്റു ചിലരാകട്ടെ, ഭക്ഷണശേഷമാണ് കഴിയ്ക്കേണ്ടതെന്നു പറയും, രാത്രി ഫലവര്‍ഗങ്ങള്‍ കഴിയ്ക്കരുതെന്നു പറയുന്നവരുമുണ്ട്. , ഫലവര്‍ഗങ്ങള്‍ ഭക്ഷണശേഷം കഴിയ്ക്കാമോ? രാവിലെ വെറുംവയറ്റില്‍ പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ശരീരത്തിലെ വിഷാംശം ഒഴിവാക്കാന്‍ പറ്റിയൊരു വഴിയാണ്. ദഹനവ്യവസ്ഥയ്ക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് ബ്രേക്ഫാസ്റ്റിസ് പഴവര്‍ഗങ്ങള്‍ കഴിയ്്ക്കുന്നത്. ശരീരഭാരം വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഏതെങ്കിലും ഫലവര്‍ഗവും അല്പം വെള്ളവും കഴിച്ചു നോക്കൂ, വ്യായാമം ചെയ്യാനുള്ള ഊര്‍ജം ലഭിയ്ക്കും. സീസണല്‍ ഫ്രൂട്സ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്നാണ് പരമ്പരാഗത വൈദ്യരീതികള്‍ പറയുന്നത്. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പും രണ്ടു മണിക്കൂര്‍ ശേഷവും ഫലങ്ങള്‍ കഴിയ്ക്കുന്നത് ഫലവര്ഗത്തിലെ വൈറ്റമിനുകള്‍ മുഴുവന്‍ ശരീരത്തിന് ലഭിയ്ക്കുവാന്‍ ഏറ്റവും നല്ലതാണ്. ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയുവാനും നല്ലതാണ്. ഭക്ഷണശേഷം പഴങ്ങള്‍ കഴിയ്ക്കുന്നത് നല്ലതല്ലെന്നു പറയാം. കാരണം ഇതിലെ ഫ്രക്ടോസ് ശരീരം വലിച്ചെടുക്കുന്നത് വളരെ പതുക്കെയായിരിയ്ക്കും. ഫലങ്ങളുടെ ഗുണം ലഭിയ്ക്കണമെങ്കില്‍ കൃത്യമായ സമയത്തു പഴവര്‍ഗങ്ങള്‍ കഴിയ്ക്കേണ്ടത് അത്യാവശ്യമാണെന്നര്‍ത്ഥം.