ഗര്‍ഭിണികളുടെ ആഹാരം
അമ്മയാകുക എന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചും ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാലഘട്ടമാണ്. ഗര്‍ഭിണിയായിരിക്കുന്ന സമയം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയവുമാണ്. ഗര്‍ഭിണി ഭക്ഷണം കഴിക്കുന്നത് ഒരാള്‍ക്കു വേണ്ടിയല്ല. രണ്ടു പേര്‍ക്കു വേണ്ടിയാണ്. അതിനാല്‍ ഗര്‍ഭകാല ആഹാരക്രമം പോഷക സമ്പുഷ്ടമായിരിക്കണം. കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തൊക്കെ കഴിക്കണമെന്നകാര്യത്തില് ഗര്‍ഭിണികള്‍ പലപ്പോഴും സംശായലുക്കളാണ്.
ഗര്‍ഭിണികള്‍ ജംഗ് ഫുഡ്, ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവ പരമാവധി ഒഴിവാക്കുന്നതായിരിക്കും ഉചിതം. ഇത്തരം ഭക്ഷണവസ്തുക്കളുടെ ഉപയോഗം കുഞ്ഞുങ്ങളുടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കുഞ്ഞിന്റെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിനും കാരണമാകും. ഇത് ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങളിലേയ്ക്ക് നയിക്കാന്‍ ഇടയാക്കിയേക്കാം. എണ്ണയില്‍ വറുത്ത സാധനങ്ങള്‍, പഞ്ചസാര, ഐസ്ക്രീം, പുഡിംഗുകള്‍ എന്നിവയും കഴിയുന്നതും ഒഴിവാക്കുക.
കുഞ്ഞിനാവശ്യമായ ന്യൂട്രീഷനും പ്രോട്ടീനും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമ്മമാര്‍ ശരിയായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. വിറ്റാമിന്‍ A, C E ഒമേഗാ ത്രീ ഫാറ്റീ ആസിഡ് തുടങ്ങിയവ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഗര്ഭാവസ്ഥയില്സ്ത്രീ ശരീരത്തിന് അവശ്യമായ പ്രധാന പോഷകമാണ് ഫോളിക് ആസിഡ്. ഗര്‍ഭകാലം ആരോഗ്യകരമാക്കുന്നതിന് ഫോളിക്ക് ആസിഡ് സഹായിക്കും. ഫോളിക് ആസിഡിന്റെ അഭാവം കാരണം ന്യൂറല്‍ ട്യൂബിന് വൈകല്യങ്ങള്‍ ഉണ്ടാക്കുകയും ഇത് കുഞ്ഞിനെ സെറിബ്രല്‍ പ്ലാസിയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
പച്ചക്കറികളില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗര്‍ഭിണികള്‍ കൂടതല്‍ പച്ചകറികളും ഇലക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.ചീര, മുരിങ്ങയില, തുടങ്ങിയ ഇലക്കറികളില്‍ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് കുഞ്ഞിനെ ജന്മനയുള്ള പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ്.
കോളീ ഫ്ലവര്‍ പോലുള്ള പച്ചകറികളില്‍ കാല്‍സ്യവും, വിറ്റാമിന്‍ Kയും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് അമ്മമാര്‍ക്ക് അവരുടെ എല്ലുകളുടെ ആരോഗ്യത്തിനും സ്ത്രീകള്‍ക്കുണ്ടാകുന്ന അസ്ഥിക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കും പരിഹാരമാണ്. ബി കോംപ്ലക്സ് വിറ്റാമിന്‍ സി, ഫോളെറ്റ്, ആന്റി ഓക്സിഡന്റ് എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ഗ്രീന്‍ പീസ് കഴിക്കുന്നത് എല്ലുകളെ ശക്തിപെടുത്തും ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കുന്നതും ഉത്തമമാണ്. ഇതിലെ ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ കരളിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

http://www.mathrubhumi.com/health/sex/sex-%28women%29/wellness-8485.html