ദാമ്പത്യത്തിന്റെ തൂണുകള്‍
നിതാര മേനോന്
അരുണും സംഗീതയും വിവാഹിതരായിട്ട് മൂന്നുവര്‍ഷങ്ങളായി, ഏറെ എതിര്‍പ്പുകള്‍ക്കുശേഷം വീട്ടുകാര്‍ സമ്മതിച്ച പ്രണയമായിരുന്നു ഇരുവരുടെയും. എന്നാല്‍ ഇപ്പോള്‍ രണ്ടുപേരും രണ്ടുവീടുകളിലാണ്. കൗണ്‍സിലിങ്ങുകളില്‍ ഇരുവരുടെയും പ്രണയത്തിന് ഒരു കേടുമില്ലെന്ന് ഡോക്ടര്‍ ഉറപ്പിച്ചുപറഞ്ഞു. പിന്നെ എന്താണിവര്ക്കിടയിലുണ്ടാകുന്നത്.
ലോകത്ത് ആരും പൂര്‍ണരല്ല, ഒരു തരത്തില്‍ പറഞ്ഞാല്‍ ബന്ധങ്ങളിലെങ്കിലും. എല്ലാവരും എന്നും തെറ്റുകള്‍ ചെയ്യും, കാരണം തെറ്റുകള്‍ തിരുത്തിയാണ് മനുഷ്യവര്‍ഗം ഈ നിലയിലെത്തിയത് തന്നെ. എന്നാല്‍ ചില തെറ്റുകള്‍ ബന്ധങ്ങളെ പാടെ തകര്‍ത്തുകളയുമെന്ന് മാത്രം. രണ്ടുപേര്‍ക്കിടയിലുള്ള ചെറിയ പ്രശ്നങ്ങള്‍ ഒരാള്‍ക്ക് വലുതായി തോന്നുകയും പിന്നീട് ക്ഷമചോദിച്ചതുകൊണ്ട് മാത്രം പഴയ പ്രണയവും വിശ്വാസവും ഉണ്ടാകണമെന്നില്ല. ഭാര്യാ ഭര്ത്താക്കന്മാര്ക്കിടയില് സാധാരണ കാണുന്ന ചില തെറ്റുകള്‍ പരിശോധിക്കാം.
മുന്‍കോപമെന്ന വില്ലന്‍
അരുണിന്റെ പ്രശ്നം മുന്‍കോപമായിരുന്നു, പലപ്പോഴും പ്രണയത്തെ മറന്നുകൊണ്ടുള്ള വാക്കുകള്‍ സംഗീതയുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കി. ഒന്നോ രണ്ടോ തവണ കണ്ട്രോളില്ലാതെ പെരുമാറിയ അരുണിനോട് ക്ഷമിക്കാന്‍ സംഗീതയ്ക്കായി. എന്നാല്‍ ഇതൊരു പതിവായതോടെ സംഗീതയുടെ മനസ്സിലും അവ പ്രശ്നങ്ങളുണ്ടാക്കി. വൈവാഹിക ജീവിതത്തില്‍ തന്റെ സ്ഥാനം ചെറുതാണെന്ന തോന്നലാണ് അവളിലുണ്ടായത്, അവര്‍ക്കിടയിലെ പ്രണയത്തെയും ഇത് ബാധിച്ചു തുടങ്ങി.
ആശയവിനിമയത്തിന്റെ കുറവ്
സംഭാഷണങ്ങളിലൂടെ മാത്രമേ രണ്ട് വ്യക്തികള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ഒരാള്‍ക്ക് മറ്റൊരാളിലുള്ള സ്നേഹം, താല്പര്യം തുടങ്ങിയവ മനസ്സിലാക്കാന്‍ ഇത് അത്യാവശ്യമാണുതാനും. ആശയവിനിമയത്തിലുള്ള കുറവ് ബന്ധങ്ങളുടെ തീവ്രതയെയും ബാധിക്കാറുണ്ട്. ഭാര്യാ ഭര്ത്താക്കന്മാര്ക്കിടയിലെ ആശയവിനിമയക്കുറവ് സാധാരണകാണുന്ന ഒരു പ്രോബ്ലമാണ്.
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഈ ആശയവിനിമയം ഏറെ സഹായകമാണ്. പരസ്പരം ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും മനസ്സിലാക്കാനും ഇത് ആത്യാവശ്യമാണ്. ആശയവിനിമയത്തിന്റെ കുറവോ ശരിയായ രീതിയിലല്ലാത്ത ആശയവിനിമയങ്ങളോ ഭാര്യാ ഭര്‍തൃബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താറുണ്ട്. പരസ്പര ബഹുമാനം തിരിച്ചറിയുന്ന തരത്തിലാകണം കുടുംബങ്ങളിലെ ആശയവിനിമയ ശൈലിയും.
അവസാനിക്കാത്ത തര്‍ക്കങ്ങള്‍
ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ക്ക് അരുണും സംഗീതയും ദിവസങ്ങളോളം മിണ്ടാതിരുന്നു. ഏതൊരു തര്‍ക്കവും രാത്രിക്കപ്പുറത്തേക്ക് കൊണ്ടുപോകരുതെന്നാണ് പറയുക. ചിലര്‍ ഒരുദിവസത്തെ തര്‍ക്കം രണ്ടും മൂന്നും ദിവസത്തേക്ക് തുടരുന്നവരാണ്. ഭാര്യാ ഭര്‍തൃബന്ധത്തില്‍ വാദപ്രതിവാദങ്ങളെ അന്തസ്സായും മാന്യതയായും കാണാറില്ല. നിങ്ങളുടെ ഭാഗത്താണ് 100 ശതമാനം ശരിയെന്നാലും, മറുഭാഗം വിട്ടുതരുന്നില്ലെങ്കില്‍ നിശബ്ദമാവുന്നതാണ് ഉചിതം. സമാധാനപരമായ ജീവിതത്തിനും ബന്ധങ്ങളുടെ ദൃഢതയ്ക്കും അതാണുത്തമം.
ലൈംഗികതയുടെ നിഷേധം
ഭാര്യാഭര്‍തൃ ബന്ധത്തില്‍ ലൈംഗികതയ്ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്. ലൈംഗികതയെന്നത് പങ്കാളിക്ക് നല്കുന്ന ഔദാര്യമായി കാണരുത്. ലൈംഗിക ബന്ധം നിഷേധിക്കുന്നതിലൂടെ പങ്കാളിയോടുള്ള ആകര്‍ഷണം കുറയുന്നു. ശരിയാരീതിയില് വാദപ്രതിവാദങ്ങള്‍ രാത്രിയോടെ അവസാനിപ്പിച്ച് തൃപ്തമായ ലൈംഗിക ബന്ധത്തോടെ ഒരു പുതുതുടക്കം കുറിക്കാവുന്നതേയുള്ളു. ലൈംഗികത നിഷേധിക്കുന്നതിലൂടെ പങ്കാളി അപകടകരമായ മറ്റ് ബന്ധങ്ങള്‍ തേടിപോകാനും സാധ്യതയയുണ്ട്.
പ്രണയവും പ്രതിബദ്ധതയും
പ്രണയവും പ്രതിബദ്ധതയും ഇല്ലാത്തതാണ് പല കുടുംബവഴക്കുകള്‍ക്കും ഇടയാക്കുന്നത്. പങ്കാളിയോടുള്ള ഇഷ്ടവും പ്രണയവും മാറ്റിവെക്കേണ്ട കാര്യമില്ല. ഭാര്യാഭര്‍തൃ ബന്ധത്തില്‍ പ്രണയത്തിനുള്ള സ്ഥാനം മറ്റൊന്നിനുമില്ലെന്നതാണ് സത്യം. പങ്കാളിയോടുള്ള പ്രതിബന്ധതയുടെ കാര്യവും അതേപോലെ തന്നെ. വിശ്വാസരഹിതമായ ബന്ധങ്ങളാണ് ഡൈവേഴ്സിനും കുടുംബ തകര്‍ച്ചക്കും ഇടയാക്കുന്നത്. സന്തോഷകരമായ ഒരു കുടുംബജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ പങ്കാളിയോടുള്ള വിശ്വസ്തത പുലര്‍ത്തുക.
രഹസ്യങ്ങള്‍
പങ്കാളിയില്‍ നിന്നും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതും നല്ല ഭാര്യാ ഭര്‍തൃബന്ധത്തിന് വിലങ്ങുതടിയാകാറുണ്ട്. രഹസ്യങ്ങളും പിന്നീട് വെളിവാക്കപ്പെട്ട വിവരങ്ങളും പങ്കാളിയുടെ സ്നേഹ ബന്ധതയെ ബാധിക്കുന്നു. പങ്കാളിയില്‍ നിന്നും രഹസ്യങ്ങള്‍ സൂക്ഷിക്കാതിരിക്കുക. അഥവാ ഒഴിവാക്കാനാവാത്ത രഹസ്യങ്ങളുണ്ടെങ്കില്‍ അവ രഹസ്യങ്ങളായി തന്നെ സൂക്ഷിക്കുക.