അഞ്ചിലാരാണ് സുന്ദരി
പി.പ്രജിത്ത്
പി.പ്രജിത്ത്
കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പുറകെ രണ്ടര മണിക്കൂര്‍ നേരത്തെ ദീര്‍ഘമായൊരു യാത്രയില്ല. ചുരുങ്ങിയ സീനുകള്‍കൊണ്ട് പറഞ്ഞുതീര്‍ക്കാവുന്ന ചില സംഭവങ്ങള്‍, ജീവിതത്തിലെ ഒരു രാത്രിയോ ചില കാലങ്ങളോ അങ്ങനെയെന്തും പ്രമേയമായി വരാം..... ക്ലൈമാക്സിലേക്കെത്താന് കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ കുറവ്.
നോവലിനെ മറികടന്ന് ചെറുകഥകള്‍ക്ക് പ്രചാരം വന്നതും, ഏകദിനത്തെ തള്ളിമാറ്റി 20-20 ഹിറ്റായതിനും കാരണം കാത്തിരിപ്പിന്റെ ദൈര്‍ഘ്യക്കുറവ് തന്നെയാകണം. ഒരു സിനിമാസമയത്തിനുള്ളില് അഞ്ചുസുന്ദരികള്‍ പങ്കുവെക്കുന്നത് അഞ്ചു വ്യത്യസ്തകഥകളാണ്. നായികാപ്രാധാന്യമുള്ള അഞ്ചുകഥകള്‍. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ അഞ്ചുകഥകളും സുന്ദരമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
1975ല്‍ ഇറങ്ങിയ ചിത്രമേളയാണ് മലയാളത്തിലെ ആദ്യത്തെ അന്തോളജി ഫിലിം, ചിത്രമേള ഒരേ ഒരു സംവിധായകന് - എം കൃഷ്ണന്‍നായര്‍ - ചെയ്ത 3 ചിത്രങ്ങളുടെ മേളയാണ്. അതിനുശേഷം കേരളാകഫേയിലൂടെ മലയാളത്തിലേക്ക് സംവിധായകന് രഞ്ജിത്താണ് ഇത്തരമൊരു പരീക്ഷണം ചെയ്തത്. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം സുഹൃത്തുക്കളായ അഞ്ചു സംവിധായകര്‍ ചേര്‍ന്ന് വീണ്ടും അത്തരത്തിലൊരു പരീക്ഷണം ഒരുക്കിയിരിക്കുന്നു.
ഷൈജു ഖാലിദിന്റെ 'സേതുലക്ഷ്മി', സമീര്‍ താഹിറിന്റെ ' ഇഷ', ആഷിഖ് അബുവിന്റെ 'ഗൗരി', അമല്‍ നീരദിന്റെ 'കുള്ളന്റെ ഭാര്യ', അന്‍വര്‍ റഷീദിന്റെ 'ആമി' എന്നിവയാണ് അഞ്ചുസുന്ദരികളിലെ അഞ്ചുചിത്രങ്ങള്‍.

നോവായി സേതുലക്ഷ്മി
പ്രായഭേദമന്യേ പുതിയകാലത്ത് സ്ത്രീ നേരിടുന്ന ദുരന്തമാണ് ഷൈജു ഖാലിദ് അവതരിപ്പിച്ചത്. ബാല്യം വിട്ടുമാറാത്ത പെണ്‍കുട്ടികളെ പോലും കാമവെറിയോടെ കാണുന്ന പുതിയകാലത്തിന്റെ അടയാളമാണ് ചിത്രത്തിലെ സ്റ്റുഡിയോ നടത്തിപ്പുകാരന്. സമാനസംഭവങ്ങള്‍ നിത്യേന വാര്‍ത്തകളാക്കുന്ന കാലത്താണ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നതെന്നത് ശ്രദ്ധേയം്. ചതിക്കുഴിയിലേക്ക് കാലിടറുമ്പോള്‍ ഉറക്കം നഷ്ടപ്പെടുന്ന കഥാപാത്രത്തെ ബാലതാരം അനിക മനോഹരമാക്കിയിരിക്കുന്നു. നേരം വൈകി വീട്ടിലെത്തുന്ന കുട്ടിയ്ക്ക് എന്താണ് പറയാനുള്ളതെന്ന് പോലും അന്വേഷിക്കാതെ കൈ ഉയര്‍ത്തുന്ന രക്ഷിതാക്കള്‍ക്ക് ചിത്രം നല്‍കുന്നത് വലിയ പാഠമാണ്.
ട്രാഫിക്- സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച ഷൈജു ഖാലിദിന്റെ കന്നിച്ചിത്രമാണ് സേതുലക്ഷ്മി. കുട്ടിക്കൂറ പൗഡര്കുപ്പിയില്നിന്ന് ചില്ലറ തിരയുകയും, നാണയത്തുട്ടുകളിലൊരെണ്ണം സിനിമ കാണാന്‍ ചങ്ങാതിക്കായി നീട്ടുകയും ചെയ്യുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മുഖം പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്നുണ്ട്. അവളുടെ നിഷ്കളങ്കമായ പുഞ്ചിരി ഇഷ്ടപ്പെട്ടവരെല്ലാം അവള്‍ക്കുനേരെ നീണ്ട കഴുകന്കാലിനെയോര്ത്ത് വേദനിച്ചിരിക്കാം.

'ഇഷ'യോട് ഇഷ്ടം കുറയുന്നു
സേതുലക്ഷ്മി ഒരു നോവായി മനസ്സില്‍ അവശേഷിച്ചതിനാലാവണം പുറകെവന്ന ഇഷയുടെ ഇടപെടലുകള്‍ തുടക്കത്തിലത്ര രസിക്കാതെ പോയത്. തമാശകള്‍ ചേര്‍ത്തുവെച്ചാണ് കള്ളന്റെ കഥ സമീര്‍ താഹിര്‍ പറയുന്നത്. ന്യൂ ഇയര്‍ രാത്രിയുടെ പശ്ചാത്തലവും കഥയിലെ ചെറിയ തിരിമറികളും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്നു.
ബോളിവുഡ് താരം ഇഷ ഷെര്‍വാണിയുടെ അഭ്യാസപ്രകടനവും ചിത്രത്തിനൊടുവില്‍ മോഷ്ടാവിനൊപ്പമുള്ള ബൈക്ക് യാത്രയും ബോളിവുഡ് ചിത്രത്തിന്റെ ഓര്‍മ്മകളാണ്. കള്ളന്മാരുടെ പ്രണയവും മോഷണരീതിയും അവയില്‍നിന്നെല്ലാം പൂര്‍ണമായും വ്യത്യസ്തമല്ല 'ഇഷ'

തിരിച്ചറിയാതെ പോകുന്ന 'ഗൗരി'
അമ്മയാകാനുള്ള ആഗ്രഹം ഗൗരിലക്ഷ്മിയുടെ കണ്ണുകളില്‍നിന്ന് വായിക്കാം. എതിര്‍പ്പുകളെയെല്ലാം തല്ലിത്തോല്‍പ്പിച്ച് പണിതുയര്‍ത്തിയ ജീവിതം അപൂര്ണ്ണമാവുമെന്ന തിരിച്ചറിവാകണം ജോനാഥന് ആന്റണിയെ തിരിച്ചുനടക്കാന്‍ പ്രേരിപ്പിച്ചത്. ചിത്രത്തിലെ ഡയലോഗുകളും കുറിപ്പുകളും ഇഴപിരിച്ച് വായിച്ച എത്രപേര്‍ക്ക് ഇവരുടെ ജീവിതം തിരിച്ചറിയാനായെന്ന് അറിയില്ല.
കൂറ്റന്‍മലകള്‍ നിഷ്പ്രയാസം താണ്ടുകയും ഇതിലും വലുതിനിയുമുണ്ടോ എന്നന്വേഷിക്കുന്ന ജോയുടെ ശാരീരിക കരുത്ത് ചിത്രത്തിന്റെ തുടക്കത്തില്‍തന്നെ പ്രകടമാണ്. കഴിവുകേട് അംഗീകരിക്കാന്‍ കഴിയാത്തവന് സ്വീകരിക്കുന്ന മാര്‍ഗ്ഗം സമാനതകളില്ലാത്തതാണ്. കുന്നിന്ചെരുവിലെ വീടും രാജീ്വ് രവിയുടെ കാമറയും ചിത്രത്തിന് മികവ് നല്‍കുന്നുണ്ടെങ്കിലും ആഷിക് അബു എന്ന യുവസംവിധായകനില്നിന്നും പ്രേക്ഷകന് പ്രതീക്ഷിച്ചത് ഇതിലുമേറെയാണ്.

നേട്ടം കുള്ളന്റെ ഭാര്യക്ക്
പെരുമഴയില്‍ കുട ഉയര്‍ത്തിപ്പിടിച്ച് കയ്യില്‍ പിഞ്ചുകുഞ്ഞുമായി കുള്ളന്‍ നടന്നകലുമ്പോള്‍ നിറഞ്ഞ കൈയ്യടികളോടെ കാഴ്ചക്കാര്‍ അയാളെ നെഞ്ചിലേറ്റുന്നു. അമല്‍ നീരദിന്റെ സംവിധാനമികവില്‍ കുള്ളനും ഭാര്യയും ഭദ്രമായിരിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സമൂഹം എത്രമാത്രം കണ്ണു തുറന്നിരിക്കുന്നുവെന്ന് ചിത്രം പറയും. ഫ്ലാറ്റിലെ വേലക്കാരിയും വാച്ച്മാനും പ്രതീകങ്ങള്‍ മാത്രം.
എത്രതന്നെ വാതിലുകള്‍ കൊട്ടിയടച്ചാലും പുറംലോകത്തിന്റെ കാമറക്കണ്ണുകള്‍ തങ്ങള്‍ക്ക് ചുറ്റുമുണ്ടെന്ന് കുള്ളന്‍ തിരിച്ചറിയുന്നില്ല. ദുല്‍ഖര്‍ സല്മാനിലൂടെ കരുത്ത് പിടിക്കുന്ന കഥപറച്ചില്‍ രീതിയും, സീനുകളുടെ മനോഹാരിതയും എടുത്തുപറയേണ്ടതാണ്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുള്ളന്റെ കുടക്ക് കീഴില്‍ അവള് ഭദ്രമായിരുന്നു. അവളുടെ ലോകം അയാളില്‍ സംതൃപ്തമായിരുന്നു. വിധിവൈപര്യങ്ങളും സമൂഹത്തിന്റെ ഉത്കണ്ഠകളും കഥയ്ക്ക് നിഴലായി സഞ്ചരിക്കുന്നു, ഗോപിസുന്ദറിന്റെ സംഗീതം തുടര്‍ച്ചക്ക് മിഴിവേകി.
അവള് പോയെന്ന സത്യം ഉള്‍ക്കൊള്ളാതെ അയാള്‍ നടക്കുമ്പോഴാണ് അവര്‍ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ ആഴം സമൂഹം തിരിച്ചറിയുന്നത്. അവിടെ സ്തംഭിച്ചുനില്ക്കാനേകാഴ്ചക്കാര്ക്കാവൂ.

രാത്രി ഭംഗിയില്‍ ആമി
അഞ്ചിലെ അവസാനചിത്രം ആമി. ബിസിനസ്സുകാരന് അജ്മലിന്റെ ജീവിതത്തില്‍ ഒരു രാത്രിയുലുണ്ടാകുന്ന ചില സംഭവങ്ങള്‍.
ഫഹദ് ഫാസിലിന്റെ വേഷപ്പകര്‍ച്ചയും, നിശാദൃശ്യങ്ങള് പകര്‍ത്തിയ കാമറയ്ക്കു പിന്നിലെ കഴിവും എടുത്തുപറയേണ്ടതാണ്.
ന്യൂ ജനറേഷന് ചിത്രമെന്ന ലേബല്‍ തന്നെയാണ് തിയ്യറ്ററില്‍ ആമിക്ക് ലഭിക്കുന്നത്. ചുംബനവും ദ്വയാര്ത്ഥപ്രയോഗവുമുള്ള സംഭാഷണങ്ങളും അങ്ങനെ ന്യൂജനറേഷന് പതിവായി നല്കുന്നതെല്ലാം ചിത്രത്തിലുണ്ട്.
ആയിരത്തൊന്നു കഥകളിലൂടെ രാജാവിനെ മാറ്റിയ സുന്ദരിയുടെ കരുത്ത് അജ്മലിന്റെ ഭാര്യയുടെ കടം കഥകള്‍ക്കുണ്ട്. അവളുടെ ചാരത്തേക്കുതന്നെ അയാള്‍ വന്നടിയുന്നതും അതുകൊണ്ടുതന്നെ. ഹണിറോസും അഷമിതസൂദും കഥാപാത്രങ്ങളെ ഭംഗിയാക്കി.

കടപ്പാട്: മാതൃഭൂമി