മലയാള സിനിമ ആഘോഷിച്ച വര്‍ഷമാണ് 2013. എണ്ണത്തില്‍ റെക്കോര്‍ഡിട്ടാണ് മലയാള സിനിമ 2013നെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. ഇതുവരെ 158 ചിത്രങ്ങളാണ് തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. 2012ല്‍ 127 സിനിമകളായിരുന്നു റിലീസ് ചെയ്തത്.
ദൃശ്യം
സിനിമയില്‍ ടൈറ്റില്‍ കാര്‍ഡുകള്‍ തെളിയുമ്പോള്‍ സംവിധായകന്റെ പേരും കാണാം ജീത്തു ജോസഫ്. 2013ല്‍ സംവിധായകരില്‍ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയത് ജീത്തു ജോസഫാണ്. രണ്ട് ത്രില്ലര്‍ ചിത്രങ്ങളിലൂടെ. പൊലീസ് അന്വേഷണത്തിന്റെ പതിവ് രീതികള്‍ തിരസ്കരിക്കുന്ന ഇന്‍വെസ്റിഗേഷന്‍ ത്രില്ലറായ മെമ്മറീസ് ആണ് അതിലൊന്ന്.
സിനിമയുടെ സസ്പന്‍സ് വെളിപ്പെടുത്താന്‍ നവമാധ്യമങ്ങള്‍ മത്സരിക്കുന്ന ഈ കാലത്തും മെമ്മറീസിന് പ്രേക്ഷകനെ ആദ്യാവസാനം വരെ പിടിച്ചിരുത്താനാകുന്നത് ജീത്തുവിന്റെ ദൃശ്യാഖ്യാന മികവുകൊണ്ടാണ്. ഒരു കുടുംബാന്തരീക്ഷത്തില്‍ ഒരുക്കിയ ദൃശ്യം എന്ന ത്രില്ലറാണ് ജീത്തുവിനെ 2013ന്റെ പ്രിയസംവിധായകനാക്കുന്ന മറ്റൊരു ചിത്രം. രണ്ടിന്റേയും തിരക്കഥ രചിച്ചിരിക്കുന്നതും ജീത്തുവാണ്.

സെല്ലുലോയ്ഡ്
മലയാള സിനിമയുടെ പിതാവിന്റെ കഥ പറഞ്ഞ സെല്ലുലോയിഡിലൂടെ കമലും 2013ന്റെ സംവിധായകനാകുന്നു. 2012ല്‍ സെന്‍സര്‍ ചെയ്ത് 2013ല്‍ പ്രദര്‍ശത്തിനെത്തിയ സെല്ലുലോയിഡ് സംവിധായകന് കമലിന്റെ സിനിമാജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറി. സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും കമല്‍ തന്നെയാണ്. കേരളത്തിലെ പ്രൊഫഷണല്‍ നാടകസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ നടനാണ് വര്‍ഷാവസാനം കമലിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രം. കമലിലെ സംവിധായകപ്രതിഭയ്ക്ക് അടിവരയിടുന്നതാണ് ഈ ചിത്രവും.

ആമേനും ഷട്ടറും
മാജിക്കല്‍ റിയലിസം അനുഭവിപ്പിച്ച ആമേനിലൂടെ ലിജോ ജോസ് പല്ലിശേãരിയും 2013ല്‍ പ്രേക്ഷകപ്രീതി നേടുന്നു. 2012 കേരള അന്താരാഷ്ട ചലച്ചിത്രമേളയുടെ ആഘോഷമായിരുന്ന ഷട്ടര്‍ തീയേറ്ററിലെത്തിച്ച് 2013ലും കയ്യടി നേടി സംവിധായകനും നടനുമായ ജോയ് മാത്യു. നവാഗതസംവിധായകനുള്ള ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തില്‍ നൂറ്റിയൊന്ന് ചോദ്യങ്ങള്‍ എന്ന ചിത്രം പ്രദര്ശനത്തിനെത്തിച്ച് നിരൂപകരുടെ ഇഷ്ടംനേടി, സിദ്ധാര്‍ത്ഥ് ശിവ. നവാഗത സംവിധായകരുടെ ചിത്രങ്ങളില്‍ തീയേറ്ററുകള്‍ ആഘോഷമാക്കിയത് അല്‍ഫോണ്‍സ് പുത്രന്റെ നേരമാണ്.

മങ്കിപെന്‍
തലമുതിര്‍ന്ന സംവിധായകരേപ്പോലും അമ്പരിപ്പിച്ച കയ്യടക്കത്തോടെ സ്വന്തം തിരക്കഥയില്‍ സിനിമയൊരുക്കി ഇരുപത്തിയഞ്ചില്‍ താഴെ പ്രായം മാത്രമുള്ള രണ്ടു നവാഗതര്‍ താരങ്ങളാകുന്നതും 2013ല്‍ കാണാനാകും. റോജിന്‍ ഫിലിപ്പും ഷാനില്‍ മുഹമ്മദുമാണ് അവര്‍. ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ ആണ് സിനിമ. മുംബൈ പൊലീസ് ഒരുക്കി റോഷന് ആന്‍ഡ്രൂസും ആര്‍ട്ടിസ്റിന് ചലച്ചിത്രഭാഷ്യം ചമച്ച് ശ്യാമപ്രസാദും കയ്യടി നേടി. അനീഷ് അന്‍വര്‍, രാജീവ് രവി, അരുണ്‍കുമാര്‍ അരവിന്ദ്, വിനീത് ശ്രീനിവാസന്, ബോബന് സാമുവല്‍, ദീപു അന്തിക്കാട്, സമീര്‍ താഹിര്‍, അനീഷ് അന്‍വര്‍ തുടങ്ങിയവ സംവിധായകരുടെ പേരുകളും 2013ല്‍ തിളങ്ങുന്നു.

ആരാണ് ആ നായകന്? - ഫഹദ്
സിനിമ തുടങ്ങി അധികം വൈകാതെ തന്നെ നായകനെത്തേണ്ടതുണ്ട്. 2013ല്‍ ഒന്നല്ല, രണ്ടു നായകന്മാരുണ്ട്. ഇതാ അവരെത്തിയിരിക്കുന്നു. ആര്‍പ്പുവിളികളും കരഘോഷങ്ങളും അതിരുവിടാതെ, താരാരാധനയില്‍ മുഖം നഷ്ടപ്പെടാതെ മികച്ച പ്രകടനങ്ങള്‍ക്ക് മാത്രം കയ്യടിച്ച് നമുക്ക് നായകന്മാരെ സ്വീകരിക്കാം പൃഥ്വിരാജും ഫഹദും. 2013ന്റെ തുടക്കത്തില്‍ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഹിറ്റുകള്‍ക്ക് തുടക്കമിട്ടത്. പിന്നീട് ആമേനും!, ആര്‍ട്ടിസ്റും, നോര്‍ത്ത് 24 കാതവും പിന്നിട്ട് വര്‍ഷാവസാനം ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ എത്തിനില്‍ക്കുന്നു 2013ല്‍ ഫഹദിന്റെ ജൈത്രയാത്ര. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ 2013ന്റെ പ്രിയനായകനാകുന്നു ഫഹദ്.

പൃഥ്വിരാജ്
കയ്യടക്കമുള്ള, കാമ്പുള്ള മികച്ച അഭിനേതാവിലേക്കുള്ള പൃഥ്വിരാജിന്റെ മാറ്റം കണ്ട് 2013ല്‍ വിമര്‍ശകരും പ്രേക്ഷകരും ഒരുപോലെ കയ്യടിച്ചു. മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിനെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയായിരുന്നു പൃഥ്വിയുടെ മുന്നേറ്റം. ഈ ചിത്രത്തിലൂടെ 2012ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. പിന്നീടായിരുന്നു വെള്ളിത്തിരയില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ വേഷപ്പകര്‍ച്ച. മുംബൈ പൊലീസിലൂടെ. സ്വവര്‍ഗ പ്രണയമുള്ള, ഒരു അപകടത്തില്‍ ഓര്‍മ്മശക്തി നഷ്ടപ്പെട്ട പൊലീസുദ്യാഗസ്ഥനായുള്ള പകര്‍ന്നാട്ടത്തില്‍ പൃഥ്വിയുടെ മികവ് കയ്യടിച്ചാണ് പ്രേക്ഷകര്‍ അംഗീകരിച്ചത്. തുടര്‍ന്ന് മെമ്മറീസ് എന്ന സിനിമയിലും മികച്ച അഭിനയം കാഴ്ചവച്ച് പ്രേക്ഷകപ്രീതിയില്‍ പൃഥ്വി മുന്നേറുന്ന കാഴ്ചയാണ് 2013ല്‍ കണ്ടത്.
നായകനല്ലെങ്കിലും ജയറാമും മോശമല്ല 2013ല്‍. അഭിനയസാധ്യതകളുള്ള വേഷങ്ങള്‍ ഈ നടന് 2013ലുണ്ട്. ജയറാം നായകനായ ചെണ്ടകലാകാരന്റെ കഥ പറയുന്ന സ്വാപാനം അന്തര്‍ദ്ദേശീയ ചലച്ചിത്രമേളകളില്‍ ഇതിനകം തന്നെ പെരുമ നേടിയിട്ടുണ്ട്. ചിത്രം തീയേറ്ററിലെത്താനിരിക്കുന്നതേയുള്ളൂ. ലക്കി സ്റാറിന്റെ വാണിജ്യവിജയത്തിന് ശേഷം നടനിലെ നായകകഥാപാത്രമാണ് 2013ല്‍ പ്രേക്ഷകര്‍ക്ക് ജയറാമില് നിന്ന് ലഭിച്ച ഏറ്റവും തിളക്കമുള്ള കഥാപാത്രം.

ദിലീപും കുഞ്ചാക്കോ ബോബനും ജയസൂര്യയും
വാണിജ്യവിജയം നേടിയ നടന്മാരില് ദിലീപും കുഞ്ചാക്കോ ബോബനും ജയസൂര്യയുമുണ്ട്. സൌണ്ട് തോമയിലൂടെയും ശൃംഗാരവേലനിലൂടെയും ദിലീപ് പണം വാരിയപ്പോള്‍ കുഞ്ചാക്കോ ബോബനു സൂപ്പര്‍ഹിറ്റ് സമ്മാനിച്ചത് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും റോമന്‍സുമാണ്. പുണ്യാളന് അഗര്‍ബത്തീസാണ് ജയസൂര്യക്ക് അനുഗ്രഹമായത്. റെക്കോര്‍ഡ് സാറ്റലൈറ്റ് നേടിയ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയും ദൈവത്തിന്റെ ക്ലീറ്റസും കുഞ്ഞനന്തന്റെ കടയിലുമാണ് പ്രധാനമായും മമ്മൂട്ടിയുടെ വേഷപകര്ച്ചകളുള്ളത്.

ക്ലൈമാക്സില്‍ ലാലേട്ടന്
സിനിമയുടെ അവസാനരംഗങ്ങളിലെത്തി ഒരു നായകന് സൂപ്പര്‍സ്റാര്‍ പദവി അരക്കിട്ടുറുപ്പിക്കുന്ന കാഴ്ചയും പ്രേക്ഷകര്‍ക്ക് കാണാം. ദൃശ്യത്തിലൂടെ മോഹന്‍ലാലാണ് തീയേറ്ററുകളില്‍ ഗംഭീരപ്രകടനം നടത്തുന്നത്. വര്‍ഷാവസാനം പ്രദര്‍ശനത്തിനെത്തിയ ദൃശ്യം മോഹന്‍ലാലിനു വന്‍ സൂപ്പര്‍ഹിറ്റ് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒപ്പം ഒപ്പത്തിനൊപ്പം
നായകന്മാര് മാത്രം പോരല്ലോ ഒരു സിനിമയില്‍. നായകനു തുല്യപ്രാധാന്യമുള്ള നടന്മാരും സ്വഭാവനടന്മാരുമൊക്കെ മികച്ച പ്രകടനങ്ങളുമായി 2013ലുണ്ട്!. ഇന്ദ്രജിത്ത്, ജോയ് മാത്യു, സുനില്‍ സുഖദ, അനൂപ് മേനോന്, ആസിഫ് അലി, രചനാ നാരായണന് കുട്ടി, സാന്ദ്രാ തോമസ് എന്നിങ്ങനെ ആ പട്ടിക നീളും. ഇവരില്‍ ചിലര്‍ 2013ന്റെ ചില ഭാഗങ്ങളില്‍ നായകനായി വളരുന്നതും പ്രേക്ഷകര്‍ക്ക് കാണാം. ആമേനില്‍ ഇന്ദ്രജിത്തും ജോയ് മാത്യൂവും, മങ്കിപെന്നില്‍ വിജയ് ബാബുമൊക്കെ ഉദാഹരണം.

ബാലതാരങ്ങള്‍
ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിഭയുള്ള ബാലതാരങ്ങളെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ കാണുന്നതും 2013ലാണ്. നൂറ്റിയൊന്ന് ചോദ്യങ്ങള്‍ എന്ന ചോദ്യങ്ങളിലൂടെ മിനോണും മങ്കിപെന്നിലൂടെ സനൂപും ഭാവിപ്രതീക്ഷകളാകുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും മിനോണിനു ഇതിനകം ലഭിച്ചു. തിരയിലൂടെ ധ്യാന്‍ ശ്രീനിവാസന് അരങ്ങേറ്റക്കാരില്‍ പ്രതീക്ഷ നല്കുന്നു.

വരുന്നു നായിക!
നായകന്മാര്ക്ക് കൂട്ടായി നായികമാരുടെ ഒരു വലിയ നിര തന്നെയുണ്ട് 2013ല്‍. പക്ഷേ തിരയിലൂടെ ഡോ രോഹിണിയാണ് തിളങ്ങിയത്. പെണ്‍വാണിഭക്കാര്‍ക്ക് എതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന രോഹിണിയായി പകര്‍ന്നാട്ടം നടത്തിയിരിക്കുന്നത് ശോഭനയാണ്. നായകന്റെ നിഴലില്ലാത്ത ഈ നായിക നാഗവല്ലിയെ പോലെ ശോഭനയുടെ കരുത്തുറ്റ കഥാപാത്രം തന്നെയാണ്. ഷട്ടറിലെ ലൈംഗിക തൊഴിലാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സജിതാ മഠത്തിലും വിശുദ്ധനിലെ നായികയെ അവതരിപ്പിച്ച മിയയും നേരം എന്ന ചിത്രത്തില്‍ തിളങ്ങിയ നസ്രിയയും കയ്യടി നേടി. രാജാ റാണി, നെയ്യാണ്ടി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ നായികാവേഷം ലഭിച്ചതും 2013ല്‍ നസ്രിയയ്ക്ക് ഇരട്ടഭാഗ്യമാകുന്നു. അരങ്ങേറ്റത്തില്‍ നായികമാരില്‍ ശ്രദ്ധേയ ഗീതാഞ്ജലിയിലെ ഇരട്ടവേഷം അവതരിപ്പിച്ച കീര്‍ത്തിയാണ്.

മഞ്ജുവിന്റെ രണ്ടാം വരവ്
നായികമാരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറയ്ക്കു മുന്നിലെത്തിയ ഒരു നടിയും 2013ല്‍ തിളങ്ങുന്നു. മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യരാണ് അത്. അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യത്തില്‍ അഭിനയിച്ചാണ് മഞ്ജു വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത്. സിനിമയ്ക്കായി ക്യാമറയ്ക്കു മുന്നിലെത്തിയത് ഡിസംബര്‍ 29ന് കൊച്ചി മാരത്തോണിനിടയിലും. റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൌ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങിവരവിനൊരുങ്ങുന്നത്. ഇതിനുപുറമേ മറ്റ് ചിത്രങ്ങളുടേയും അണിയറ ഒരുക്കുങ്ങള്‍ മഞ്ജുവിനായി നടക്കുന്നുണ്ട്.

മമ്മുക്കയും ലാലേട്ടനും
പ്രമുഖ ബിസിനസ് മാഗസിനായ ഫോര്‍ബ്സിന്റെ പട്ടികയില്‍ മലയാളത്തിന്റെ പ്രിയനായകരായ മോഹന്‍ലാലും മമ്മൂട്ടിയും ഇടംപിടിച്ചുവെന്നതു 2013ല്‍ മലയാളിക്ക് അഭിമാനമായി. ഇന്ത്യന്‍ സിനിമാ രംഗത്തിനു നല്കിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ലാലിനേയും മമ്മൂട്ടിയേയും തെരഞ്ഞെടുത്തത്.

സംഘര്‍ഷം
സിനിമ പുരോഗമിക്കുമ്പോള്‍ പ്രമേയം സംഘര്ഷമാകേണ്ടതുണ്ട്. പ്രസവരംഗങ്ങളുടെ പേരില്‍ കളിമണ്ണും ശ്വേതാ മേനോനുമാണ് കൂടുതല്‍ വിവാദങ്ങളില്‍ പെട്ടത്. കൊല്ലം വള്ളംകളിക്കിടെ അപമാനിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലിലൂടെയും ശ്വേത വിവാദങ്ങളില്‍പെട്ടു. വനപാലകരെ ആക്രമിച്ചുവെന്ന പേരിലും പരിധിയില്‍ കവിഞ്ഞ സ്വര്‍ണം കൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലും കലാഭാവന്‍ മണിയും വിവാദ വാര്‍ത്തകളില്‍ കുടുങ്ങി.

വിയോഗം
പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ ചില വേര്‍പാടുകളും 2013ല്‍ കാലമുണ്ടാക്കി. അഭിനയ സൌകുമാര്യത്തിന്റെ മാസ്മരികത സമ്മാനിച്ച സുകുമാരിയെ കാലം മടക്കിവിളിച്ചു. വിടപറഞ്ഞ വര്‍ഷം പിന്നിടുമ്പോഴും നിരവധിയനവധി കഥാപാത്രങ്ങളായി ഓര്‍മ്മയിലും പ്രേക്ഷകനെ വിടാതെ പിന്തുടരുന്നുണ്ട് മലയാള സിനിമയുടെ ആ അമ്മ. നായികയായും സഹനടിയായും അമ്മയായുമൊക്കെ വേഷപകര്ച്ചകള് നടത്തി പ്രേക്ഷലക്ഷങ്ങളെ വിസ്മയിപ്പിച്ച സുകുമാരിയമ്മയുടെ ഓര്‍മ്മകള്‍ മലയാളമുള്ള കാലത്തോളമുണ്ടാകുമെന്ന് തീര്‍ച്ച.
അരങ്ങിന്റെ കരുത്തുമായി വെള്ളിത്തിരയിലെത്തിയ കോഴിക്കോട് വിലാസിനി കഴിഞ്ഞ നവംബര്‍28നാണ് അര്‍ബുദത്തിന് കീഴടങ്ങി ഓര്‍മ്മയായത്. കലിംഗ, സംഗമം സമിതികളുടെ നാടകങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത കോഴിക്കോട് വിലാസിനി ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്, പൊട്ടാസ് ബോംബ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
നിര്‍മ്മാതാവും നടനുമായ അഗസ്റ്യനും 2014 എത്തും മുന്നേ വിടവാങ്ങി. കോഴിക്കോട് നാടകങ്ങളിലൂടെ ശ്രദ്ധേയനായി വെള്ളിത്തിരയിലെത്തി സ്വഭാവനടനായും ഹാസ്യനടനായും തിളങ്ങിയ അഗസ്റ്യന്‍ നവംബര്‍ 14നാണ് അന്തരിച്ചത്. ആദ്യകാല മിമിക്രി കലാകാരനും നടനും സംവിധായകനുമായ ഹക്കിമും 2013ല്‍ വിടപറഞ്ഞു.

രാഘവന് മാഷ്, മന്നാഡെ,
മലയാള ചലച്ചിത്രഗാനാസ്വാദകരേയും 2013 കരയിപ്പിക്കും. മലയാളിക്ക് സ്വപ്നങ്ങള്‍ കാണാനും പ്രണയിക്കാനും താരാട്ടുപാട്ടുകേട്ട് ഉറങ്ങാനും ഈശ്വരനില്‍ ലയിക്കാനുമൊക്കെ കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നുപോലും ഈണം കണ്ടെടുത്ത ദക്ഷിണാമൂര്‍ത്തി ഓഗസ്റ് രണ്ടിനാണ് വിടപറഞ്ഞത്. അഞ്ച് പതിറ്റാണ്ടിലേറെ സിനിമാ സംഗീതലോകത്ത് താരമായിരുന്ന ദക്ഷിണാമൂര്‍ത്തി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 125ലധികം സിനിമകള്‍ക്കാണ് ഈണം പകര്‍ന്നത്.
ഒക്ടോബര്‍ 19ന് മലയാളത്തിന്റെ ചുണ്ടിലെ നാടന്‍ ശീലുകളുടെ പ്രവാഹവും നിലച്ചു. മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഈണങ്ങളുടെ ശില്‍പ്പി രാഘവന് മാസ്റര്‍ തൊണ്ണൂറ്റിയൊമ്പതാം വയസ്സില്‍ വിടചൊല്ലി. ഇങ്ങനെ ഒട്ടനവധി മനോഹര ഈണങ്ങള്‍ സമ്മാനിച്ച രാഘവന് മാസ്ററെ 2010ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു. 1997 ല്‍ ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആകാശവാണി ജീവനക്കാരനായി കേരളത്തിനകത്തും പുറത്തും നിരവധി നിലയങ്ങളില്‍ പ്രവര്‍ത്തിച്ച രാഘവന് മാസ്റര്‍ പുറത്തിറങ്ങാനിരിക്കുന്ന ബാല്യകാലസഖി എന്ന ചിത്രത്തിനു വേണ്ടിയും ഈണം പകര്‍ന്നിട്ടുണ്ട്. കാത്തിരിക്കാം ആ ഗാനത്തിനായി.
മാനസ മൈനേ പാടി മലയാളിയുടെ ഉള്ളം കവര്‍ന്ന മന്നാഡേയേയും കാലം തിരിച്ചുവിളിച്ചു. ഒക്ടോബര്‍ 24ന് തൊണ്ണൂറ്റിനാലാം വയസ്സിലായിരുന്നു മന്നാഡെ വിടവാങ്ങിയത്. ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡടക്കമുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ മന്നാഡെ മലയാളം അടക്കം ഒന്‍പത് ഭാഷകളിലായി 3500ല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചെമ്മീനു പുറമേ നെല്ല് എന്ന മലയാളസിനിമയില്‍ ജയചന്ദ്രനൊപ്പം ചെമ്പാ..ചെമ്പാ എന്ന ഗാനവും മന്നാഡെ പാടിയിട്ടുണ്ട്.

പുതുപുത്തന്‍ ആഖ്യാനങ്ങളും വ്യത്യസ്ത പ്രമേയങ്ങളും കരുത്തുറ്റ പ്രകടനങ്ങളുമൊക്കെ 2014ല്‍ കാണുമെന്ന് കരുതാം. ടിക്കറ്റെടുത്തു കാത്തിരിക്കാം...